കാരന്തൂര്‍ പാറ്റേണ്‍ സ്പോര്‍ട്സിന് പുതിയ കെട്ടിടം
കുന്ദമംഗലം: ജില്ലാപഞ്ചായത്ത് അനുവദിച്ച ഇരുപത് ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കാരന്തൂര്‍ പാറ്റേണ്‍ സ്പോര്‍ട്സ് ആന്‍ഡ് സൊസൈറ്റിക്ക് വേണ്ടി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്‍റെ പ്രവൃത്തി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയര്‍മാന്‍ മുക്കം മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.
കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പില്‍ മുഖ്യാതിഥിയായി. ജില്ലാപഞ്ചായത്ത് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ മുഹമ്മദ് അഷ്‌റഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബഷീര്‍പടാളിയില്‍, സി.സോമന്‍, ബാബു നെല്ലൂളി, മൊയ്തീന്‍ കോയ കണിയാറക്കല്‍, എ.മൂസഹാജി, പി.എന്‍.ശശിധരന്‍, പി.ടി.എ പ്രസിഡന്റ് സുനില്‍കുമാര്‍, പി.ശ്രീനു, പൂങ്കുന്നത്ത് മുഹമ്മദ്, പി.റഫീഖ്, ടി.അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാപഞ്ചായത്ത് മെമ്ബര്‍ രജനി തടത്തില്‍ സ്വാഗതവും, ക്ലബ് സെക്രട്ടറി പി.യൂസുഫ് നന്ദിയും പറഞ്ഞു.




