കായലാട്ട് രവീന്ദ്രൻ കെ.പി.എ.സി ആറാമത് അനുസ്മരണ സമ്മേളനം
കൊയിലാണ്ടി: ജാതി മേധാവിത്വവും ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും നിലനിന്ന ഇരുണ്ട കാലത്തേക്ക് കേരളത്തെ വലിച്ചിഴക്കാൻ ചില ശക്തികൾ തീവ്രശ്രമം നടത്തുകയാണെന്ന് മന്ത്രി ടി.പി.രാമ കൃഷ്ണൻ പറഞ്ഞു.ഇതിനെ ചെറുത്തു തോൽപ്പിക്കും.കായലാട്ട് രവീന്ദ്രൻ കെ.പി.എ.സി ആറാമത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.എസ്.സുനിൽ മോഹൻ അധ്യക്ഷത വഹിച്ചു.
രവീന്ദ്രൻ സ്മാരക നാടക പ്രതിഭ പുരസ്കാരം നിലമ്പൂർ ആയിഷക്ക് മന്ത്രി സമ്മാനിച്ചു. കലാകാരൻമാരെയും ചിന്തകളെയും ഭയപ്പെടുന്നവർ അസഹിഷ്ണതയുടെ ആൾരൂപങ്ങളാണ്. മത നിരപേക്ഷതയുടെ മഹത്തായ പാരമ്പര്യമുള്ള നാടിനെ മതാന്ധതക്ക് കീഴ്പ്പെടുത്താൻ അനുവദിക്കില്ല – മന്ത്രി പറഞ്ഞു.

നഗരസഭ ചെയർമാൻ അഡ്വ. കെ.സത്യൻ ഉപഹാര സമർപ്പണം നടത്തി. മുൻ എം.എൽ.എ.പി.വിശ്വൻ അനുസ്മരണ പ്രഭാഷണം നടത്തി. ടി.വി.ബാലൻ, എ.പി.അഹമ്മദ്, മേലൂർ വാസുദേവൻ, ,ഇബ്രാഹിം വെങ്ങര, രാഗം മുഹമ്മദലി, നിലമ്പൂർ ആയിഷ, ഇ.കെ.അജിത്, കെ.കെ.സുധാകരൻ എന്നിവർ സംസാരിച്ചു. കെ.വി.ആലി വാരിയം കുന്നത്ത് കുഞ്ഞമ്മദ് ഹാജി എന്ന ഏകപാത്ര നാടകം അവതരിപ്പിച്ചു. ഹനീഫ കുറുവങ്ങാടിന്റെ പാഠം ഒന്ന് ഏകദൈവം, ഇബ്രാഹിം വെങ്ങരയുടെ ചോക്ക് എന്നീ ഷോർട് ഫിലിമുകളും അവതരിപ്പിച്ചു.

