കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചു പോയ യുവതി അറസ്റ്റില്‍

വയനാട് : ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചു പോയ യുവതി അറസ്റ്റില്‍. ഫേസ്ബുക്ക് പരിചയം പ്രണയമായി മാറിയ വേളയിലാണ് യുവതി കാമുകനൊപ്പം ഇറങ്ങിപ്പോയത്. താമരശ്ശേരി ഈങ്ങപ്പുഴ സ്വദേശികളായ ഊന്നുകല്ലില്‍ മുപ്പത്തിയൊന്നു വയസുകാരി ദിവ്യ കാമുകന്‍ ഇരുപത്തിയൊന്ന് വയസുകാരന്‍ നാദാപുരം വളയം ചാത്തോത്ത് രാഹുല്‍ എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
ആറു മാസം മുന്‍പാണ് ദിവ്യ രാഹുലിനെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടത്. പിന്നീട് ഇവര്‍ പ്രണയത്തിലാകുകയും ദിവ്യ മകളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോകുകയുമായിരുന്നു. ഇതിനിടെ ദിവ്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് താമരശ്ശേരി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

കണ്ണൂര്‍ പേരാവൂര്‍ ലോഡ്ജിലാണ് ഇവര്‍ താമസിച്ചു വന്നിരുന്നത്. പിന്നീട് ഇവരെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി. ബാലാവകാ നിയമപ്രകാരവും യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്.

