കാപ്പാട് ബീച്ച് ഫെസ്റ്റ് 30ന് ആരംഭിക്കും

കൊയിലാണ്ടി: പാലിയേറ്റീവ് & ട്രേമാകയർ യൂണിറ്റിന്റെ ധനശേഖരണാർത്ഥം ചരിത്രതീരമായ കാപ്പാട് കടപ്പുറത്ത് വെച്ച് ആഗസ്റ്റ് 30 മുതൽ സപ്തംബർ 12 വരെ കാപ്പാട് ബീച്ച് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഫെസ്റ്റിന്റെ ഭാഗമായി പുഷ്പമേള, അമ്മ്യൂസ്മെന്റെ് പാർക്ക്, ക്രാഫ്റ്റ് ഫെസ്റ്റ്, വെർച്ച്വൽ റിയാലിറ്റി, കൊമേഴ്ഷ്യൽ സ്റ്റാളുകൾ, ഫുഡ്ഫെസ്റ്റ്, കലാപരിപാടികൾ എന്നിവ നടക്കുന്നു.
ഫെസ്റ്റിന്റെ ഉദ്ഘാടനം ആഗസ്റ്റ് 31ന് വൈകിട്ട് 4 മണിക്ക് സ്പീക്കർ പി. രാമകൃഷ്ണൻ നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കെ.ദാസൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വടകര പാർലമെന്റ് അംഗം മുല്ലപ്പളളി രാമചന്ദ്രൻ, മുൻ എം.എൽ.എ പി. വിശ്വൻ മാസ്റ്റർ, വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാർ, രാഷ്ട്രീയ പാർടി പ്രതിനിധികൾ, സാംസ്ക്കാരിക നായകന്മാർ തുടങ്ങിയവർ സംബന്ധിക്കും. വാർത്താ സമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ കെ. കെ. മുഹമ്മദ്, കൺവീനർ ബി.പി ബബീഷ് തുടങ്ങിയവർ പങ്കെടുത്തു.

