കാത്തി ലെഡേകിക്ക് 800 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ലോക റെക്കോഡോടെ സ്വര്‍ണം

റിയോ ഡി ജനെയ്റോ: കാത്തി ലെഡേകിക്ക് 800 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ലോക റെക്കോഡോടെ സ്വര്‍ണം. എട്ട് മിനിറ്റും 04.79 സെക്കന്‍ഡും കൊണ്ടാണ് ലെഡേക്കി തന്റെ പ്രീയ ഇനത്തില്‍ റെക്കോഡോടെ സ്വര്‍ണം നേടിയത്.വെളളി മെഡല്‍ നേടിയ ബ്രിട്ടന്റെ ജാസ്മിന്‍ കാരലിന്‍ 8 മിനിറ്റ് 16: 17 സെക്കന്‍ഡു കൊണ്ടാണ് ഫിനിഷ് ചെയ്തത്. അതില്‍ നിന്ന് തന്നെ എത്ര മാത്രം ആധികാരികമാണ് ലെഡേക്കിയുടെ വിജയമെന്ന് മനസ്സിലാക്കാം. നീന്തല്‍കുളത്തിലെ രാജാവാണ് ഫെല്‍പ്സെങ്കില്‍ നീന്തല്‍ കുളത്തിലെ രാജ്ഞിയാണ് ലെഡേകി.
അത്ര ആധികാരികമായിരുന്നു ഇന്നത്തെ ലഡേക്കിയുടെ പ്രകടനം. ഒരോ ലാപ്പിലും എതിരാളികളെ ബഹുദൂരം പിന്നിലാക്കി ലഡേക്കി കുതിച്ചപ്പോള്‍ സ്വര്‍ണം ആരു നേടുമെന്നതില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല എന്നാല്‍ എത്ര സമയം കൊണ്ട് ലെഡേക്കി മത്സരം പൂര്‍ത്തിയാക്കുമെന്നത് മാത്രമായിരുന്നു സംശയം. റയോ ഒളിമ്ബിക്സിലെ നാലാം സ്വര്‍ണമാണ് ഈ 19 കാരി ഇന്ന് സ്വന്തമാക്കിയത്. മത്സരിച്ച അഞ്ച് ഇനത്തില്‍ നാലില്‍ സ്വര്‍ണവും ഒന്നില്‍ വെള്ളിയും ലെഡേക്കി സ്വന്തമാക്കി.

ലെഡേക്കിയുടെ മികവിലാണ് അമേരിക്കന്‍ വനിതാ ടീം 4x 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍ വെള്ളിയും 4×200 മീറ്റര്‍ റിലേയില്‍ സ്വര്‍ണവും നേടിയത്. സ്വന്തം ടീമംഗങ്ങളെ പോലും അത്ഭുതപ്പെടുത്തുന്ന പ്രകടനത്തോടെയാണ് ലെഡേക്കി 4×200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍ അമേരിക്കയ്ക്കായി സ്വര്‍ണം നേടി കൊടുത്തത്.

ലെഡേക്കി നീന്തകുളത്തിലേക്ക് കുതിക്കുമ്ബോള്‍ 0.90 സെക്കന്‍ഡുകള്‍ക്ക് ഓസ്ട്രേലിയയേക്കാള്‍ പിറകിലായിരുന്നു അമേരിക്ക. എന്നാല്‍ ആദ്യ ലാപ് തീരും മുന്‍പ് തന്നെ ലെഡേക്കി ഓസ്ട്രേലിയന്‍ താരത്തെ മറികടന്ന് ഒന്നാമതെത്തി. ലഡേക്കിയുടെ സഹതാരങ്ങള്‍ പോലും ആ പ്രകടനത്തില്‍ സ്തബ്ധരായി പോയി. ശരിക്കും നീന്തല്‍ കുളത്തിലെ ലേഡി ഫെല്‍പ്സാണ് ഈ അമേരിക്കന്‍ താരം.

