KOYILANDY DIARY.COM

The Perfect News Portal

കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രം നവീകരണ കലശം-ധ്വജ പ്രതിഷ്ഠ-ഉത്സവം

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രം നവീകരണ കലശം-ധ്വജ പ്രതിഷ്ഠ-ഉത്സവം ഏപ്രില്‍ നാല് മുതല്‍ 19 വരെ ആഘോഷിക്കും. ഏപ്രില്‍ നാല് മുതല്‍ 14 വരെ നവീകരണ കലശം, 11-ന് ദേവ പ്രതിഷ്ഠ, ഉച്ചയ്ക്ക് സമൂഹ സദ്യ, ഭജന, 12-ന് വൈകീട്ട് പ്രഭാഷണം, 14-ന് രാവിലെ ഏഴുമണിക്ക് ധ്വജ പ്രതിഷ്ഠ, ഉച്ചയ്ക്ക് സമൂഹ സദ്യ, ക്ഷേത്ര മഹോത്സവം, 14-ന് ദീപാരാധനയ്ക്ക് ശേഷം കൊടിയേറ്റം, ഇരട്ട തായമ്പക, 15-ന് വൈകീട്ട് ഭക്തി ഗാനാമൃതം, 16-ന് വൈകീട്ട് പ്രഭാഷണം, വില്‍ക്കലാമേള, 17-ന് വൈകീട്ട് ചെണ്ടമേള അരങ്ങേറ്റം, 18-ന് പള്ളിവേട്ട, കലാപരിപാടികള്‍, 19-ന് കുളിച്ചാറാട്ട്, ആറാട്ട് സദ്യ.

Share news