കാഞ്ഞിലശ്ശേരി മഹാ ശിവക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം

കൊയിലാണ്ടി: പൂക്കാട് കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കം കുറിച്ചു. യജ്ഞാചാര്യന്‍ ജ്ഞാനഹംസം വിദ്യാവാചാസ്പതി കിഴക്കുമ്പാട്ട് വിനോദ് കുമാര ശര്‍മ്മയുടെ സാന്നിധ്യത്തില്‍ മേപ്പളിമന പ്രസാദ് അടിതിരിപ്പാട് യജ്ഞത്തിന് ദീപപ്രോജ്വലനം നിര്‍വ്വഹിച്ച് അനുഗ്രഹപ്രഭാഷണം നടത്തി.
സപ്താഹസമിതി ചെയര്‍മാന്‍ പി.കെ.സദാനന്ദന്‍ അധ്യക്ഷത വഹിച്ചു. പി.ടി.ശിവാനന്ദന്‍ സ്വാഗതം പറഞ്ഞു. തിങ്കളാഴ്ച ആരംഭിക്കുന്ന യജ്ഞം 12ന് ഞായറാഴ്ച അവസാനിക്കും. അന്നേ ദിവസം മഹാദേവന് ഭക്തജനങ്ങള്‍ സമര്‍പ്പിക്കുന്ന വിശേഷാല്‍ ഉദയാസ്തമയ പൂജ ഉണ്ടായിരിക്കും.
