കാഞ്ഞിലശ്ശേരിയില് പൂതവിളയാട്ടമൊരുക്കി സൗഹൃദ കൂട്ടായ്മ

കൊയിലാണ്ടി: പൂക്കാട് കാഞ്ഞിലശ്ശേരിയില് തിരുവാതിര ആഘോഷത്തിന്റെ ഭാഗമായി പൂതവിളയാട്ടമൊരുക്കി സൗഹൃദ കൂട്ടായ്മ. ജ്യോതിസ്സ് സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് വിവിധ നാടന്‍ കലാരൂപങ്ങള്‍ക്കൊപ്പം പൂതവേഷം കെട്ടിയ കുട്ടികള്‍ കറ്റച്ചൂട്ടും തകരച്ചെണ്ടയും ഓലപ്പീലിയുമായി ഗൃഹസന്ദര്‍ശനം നടത്തിയത്.
തിരുവാതിരക്കളി, നാടന്‍പ്പാട്ട്, മിമിക്രി, സംഗീതശില്പം തുടങ്ങിയ പരിപാടികളുമുണ്ടായി. തിരുവാതിര ആഘോഷം യു.കെ.രാഘവന് ഉദ്ഘാടനം ചെയ്തു. ഉണ്ണികൃഷ്ണന് വാസുദേവം അദ്ധ്യക്ഷത വഹിച്ചു. സുനില്‍ തിരുവങ്ങൂര്‍, വി.രാജന്, ശിവന് കൊളക്കാട്, എന്‍.വി.സദാനന്ദന്, രാധാകൃഷ്ണന് ആര്‍ദ്രം, ഡോ. ടി.ആര്.അഞ്ജലി എന്നിവര്‍ സംസാരിച്ചു.
