കൊച്ചി: കാക്കനാട് ജില്ല ജയിലില്‍ റിമാന്‍ഡ് തടവുകാരന് മരിച്ചു. തിരുവനന്തപുരം വെള്ളറാഞ്ചിപ്പാറ സ്വദേശി ബിജുവാണ് മരിച്ചത്. മദ്യപാനം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ബിജു ചികിത്സയിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു. പോക്സോ കേസുമായി ബന്ധപ്പെട്ടാണ് ബിജു ജയിലിലായത്.