കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ അജ്ഞാതന്‍ മരിച്ചു
കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ അജ്ഞാതന്‍ മെഡിക്കല്‍ കോളേജില്‍ മരിച്ചു. തമിഴ്നാട് സ്വദേശിയെന്ന് കരുതുന്ന ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളെ കഴിഞ്ഞ ദിവസം നാട്ടുകാരാണ് ചെത്തുകടവില്‍ കഴുത്തറുത്ത നിലയില്‍ ഇയാളെ കണ്ടെത്തിയത്. പൊലീസില്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസാണ് ഇയാളെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.
