കള്ള‌് ചെത്ത് വ്യവസായ സംഘം ഓഫീസ‌് ഉദ‌്ഘാടനം ചെയ‌്തു

കോഴിക്കോട്: താലൂക്ക് കള്ള് ചെത്ത് വ്യവസായ തൊഴിലാളി സഹകരണ സംഘം ഹെഡ‌്ഓഫീസ് മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനംചെയ്തു. സംഘം പ്രസിഡന്റ‌് എ വി സദാശിവൻ അധ്യക്ഷനായി. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ വി കെ രാധാകൃഷ്ണൻ മുഖ്യാതിഥിയായി.
സംഘം സെക്രട്ടറി എം സി ബിനേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. തെങ്ങിൻ തൈകൾ ജോയിന്റ് രജിസ്ട്രാർ വി കെ രാധാകൃഷ്ണനും പച്ചക്കറി വിത്ത് സിഐടിയു ജില്ലാ സെക്രട്ടറി മാമ്പറ്റ ശ്രീധരനും വിതരണംചെയ്യും. കൗൺസിലർ പി എം നിയാസ്, ടി ദാസൻ, സി പി മുസാഫർ അഹമ്മദ്, പി എ ചന്ദ്രശേഖരൻ, ഇ സി സതീശൻ, ഇ കെ സിദ്ധാർഥൻ, കെ ഗണേശൻ എന്നിവർ സംസാരിച്ചു. സംഘം വൈസ് പ്രസിഡന്റ‌് കെ ആർ ഷാജി സ്വാഗതവും ഡയരക്ടർ കെ വി മനോഹരൻ നന്ദിയും പറഞ്ഞു.
