കര്‍ണാടകയില്‍ ബി. ജെ. പി, കോണ്‍ഗ്രസ് നേതാക്കളുടെ വീട്ടില്‍നിന്ന് പണം പിടിച്ചെടുത്തു

ബെംഗളൂരു: തിരഞ്ഞെടുപ്പു കമ്മീഷന്റെ ഫ്‌ളൈയിങ് സ്വാഡ് നടത്തിയ പരിശോധനയ്ക്കിടെ കര്‍ണാടകയില്‍ ബി. ജെ. പി, കോണ്‍ഗ്രസ് നേതാക്കളുടെ വീട്ടില്‍നിന്ന് പണം പിടിച്ചെടുത്തു. കോപ്പാള്‍ ജില്ലയിലെ ഗംഗാവതിയില്‍ രണ്ടിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.
ബി ജെ പി ജില്ലാ അധ്യക്ഷന്‍ വിരുപാക്ഷയുടെ വസതിയില്‍നിന്ന് എട്ടുലക്ഷം രൂപയും കോണ്‍ഗ്രസ് നേതാവ് ഷമീദ് മാനിയാറുടെ വസതിയില്‍നിന്ന് മുപ്പതിനായിരം രൂപയുമാണ് പിടിച്ചെടുത്തത്. മേയ് പന്ത്രണ്ടിനാണ് കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. മേയ് പതിനഞ്ചിനാണ് വോട്ടെണ്ണല്‍.

