കര്‍ണാടകയില്‍ H1N1 പനി പടരുന്നതായി റിപ്പോര്‍ട്ട്

ബംഗളൂരു: കര്‍ണാടകയില്‍ എച് വണ്‍ എന്‍ വണ്‍ പനി പടരുന്നതായി റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി അധികൃതര്‍ അറിയിച്ചു. ബംഗളൂരുവിന് പുറത്ത് 37 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
കര്‍ണാടകയില്‍ 177 പേര്‍ക്കു കൂടിയാണ് ഞായറാഴ്ച H1N1 പകര്‍ച്ചപ്പനി സ്ഥിരീകരിച്ചത്. ബംഗളൂരു നഗരത്തില്‍ തീര്‍ഥഹള്ളിയിലാണ് ഏറ്റവുമധികം എച് വണ്‍ എന്‍ വണ്‍ ബാധിതരെ കണ്ടെത്തിയത്. 28 പേര്‍ക്കാണ് ഇവിടെ പനി സ്ഥിരീകരിച്ചത്.

പനി ബാധിതര്‍ 400 കവിഞ്ഞതായി കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതല്‍ പേരിലേക്ക് പനി പടരുന്നത്. 2015 സെപ്റ്റംബറിനു ശേഷമുള്ള ഏറ്റവും വലിയ എച്1 എന്‍1 ബാധയാണ് നിലവിവിലുണ്ടായിരിക്കുന്നത്.

