കരിപ്പൂര്‍ വിമാനത്താവളത്തില്‍ കയറ്റിറക്ക് തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക്

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ ഒരു വിഭാഗം കയറ്റിറക്ക് കരാര്‍ തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് നടത്തി. എയര്‍ ഇന്ത്യാ ഗ്രൗണ്ട് ഹാന്‍ഡിലിങ്ങ് വിഭാഗത്തിലെ കരാര്‍ തൊഴിലാളികളാണ് പണിമുടക്കിയത്.
തുടര്‍ച്ചയായി നൈറ്റ് ഷിഫ്റ്റ് ജോലി ചെയ്യിപ്പിക്കുന്നതാണ് പണിമുടക്കിന് കാരണം. എയര്‍ ഇന്ത്യാ എയര്‍ ട്രാന്‍സ്പോര്‍ട്ടിംഗ് സര്‍വ്വീസ് ലിമിറ്റഡ് അധികൃതരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് പിന്നീട് സമരം പിന്‍വലിച്ചു. മറ്റു വിമാന കമ്ബനികള്‍ക്ക് കീഴില്‍ ഉള്ള കരാര്‍ തൊഴിലാളികള്‍ സമരത്തില്‍ ഇല്ല. ലഗേജ് നീക്കത്തെ കാര്യമായി സമരം ബാധിച്ചിട്ടില്ലെന്ന് വിമാന താവള അധികൃതര്‍ അറിയിച്ചു.

