കരുണാനിധിക്ക് അന്ത്യാഞ്ജലികള്‍ അര്‍പ്പിച്ച് രജനികാന്തും, ധനുഷും

ചെന്നൈ: അന്തരിച്ച ഡിഎംകെ മേധാവി എം കരുണാനിധിക്ക് അന്ത്യാഞ്ജലികള്‍ അര്‍പ്പിച്ച് സൂപ്പര്‍താരം രജനികാന്ത്. ദീര്‍ഘകാലത്തെ രോഗത്തിനൊടുവില്‍ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെട്ടതോടെയാണ് 94ാം വയസ്സില്‍ കരുണാനിധിയുടെ അന്ത്യം. രാഷ്ട്രീയ നേതാക്കളും സെലിബ്രിറ്റികളും സോഷ്യല്‍ മീഡിയയിലൂടെ അഞ്ച് വട്ടം തമിഴ്‌നാട് മുഖ്യമന്ത്രിയായ കരുണാനിധിക്ക് ആദരവ് അര്‍പ്പിച്ചു.
സൂപ്പര്‍താരം രജനികാന്തിനൊപ്പം മകള്‍ സൗന്ദര്യ, മരുമകന്‍ ധനുഷ് എന്നിവരും മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിട്ടുള്ള ചെന്നൈ രാജാജി ഹാളില്‍ എത്തി. കരുണാനിധിയുടെ മകന്‍ എംകെ സ്റ്റാലിന്‍ രജനിക്കൊപ്പം ഉണ്ടായിരുന്നു.

രാവിലെ അഞ്ചരയോടെയാണ് ഡിഎംകെ പ്രസിഡന്റ് കരുണാനിധിയുടെ മൃതദേഹം രാജാജി ഹാളില്‍ എത്തിച്ചു. കാവേരി ആശുപത്രിയില്‍ നിന്നും ആദ്യം ഗോപാലപുരത്തെ വീട്ടിലേക്കാണ് മൃതദേഹം കൊണ്ടുപോയത്. പിന്നീട് സിഐടി നഗറിലെ വീട്ടിലേക്കും അവിടെ നിന്നും രാജാജി ഹാളില്‍ പൊതുദര്‍ശനത്തിനും എത്തിക്കുകയായിരുന്നു.

