കരിയാത്തും പാറ തോണിക്കടവ് വിനോദ സഞ്ചാര കേന്ദ്രം തുറന്നു കൊടുത്തു
കൂരാച്ചുണ്ട് : കരിയാത്തും പാറ തോണിക്കടവ് വിനോദ സഞ്ചാര കേന്ദ്രം ശനിയാഴ്ച സഞ്ചാരികൾക്കായി തുറന്നു കൊടുത്തു. ഇറിഗേഷൻവകുപ്പ് എക്സിക്യുട്ടീവ് എൻജിനിയർ ജയരാജൻ കണിയേരി കെ. സച്ചിൻദേവ് എ.എൽ.എ.ക്ക് ടിക്കറ്റ് കൊമാറിയാണ് കേന്ദ്രം സഞ്ചാരികൾക്കായി തുറന്നത്. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം കഴിഞ്ഞ ഫെബ്രുവരിയിൽ നടന്നിരുന്നെങ്കിലും കോവിഡ് കാരണം കേന്ദ്രം തുറന്നുകൊടുത്തിരുന്നില്ല. പെരുവണ്ണാമൂഴി റിസർവോയറിന് അരികെ ജലസേചന വകുപ്പിന്റെ സ്ഥലത്ത് വിനോദ സഞ്ചാര വകുപ്പ് 3.9 കോടി രൂപ ചെലവഴിച്ച് നടപ്പാക്കിയതാണ് തോണിക്കടവ് പദ്ധതി.

കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡണ്ട് പോളി കാരക്കട, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ.കെ. അമ്മദ്, പഞ്ചായത്തംഗങ്ങളായ അരുൺ ജോസ്, വിൻസി തോമസ്, സണ്ണി പുതിയകുന്നേൽ, സിമിലി ബിജു, ഡി.ടി.പി.സി. സെക്രട്ടറി ബീന, ഇറിഗേഷൻ ഉദ്യോഗസ്ഥരായ സി.എച്ച്. ഹബി, കെ. ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു.


