കരാട്ടെ ചാമ്പ്യന്മാരെ അഭിനന്ദിച്ചു

കൊയിലാണ്ടി: കേരള സംസ്ഥാന ഇന്റർഡോജോ കരാട്ടെ 2016ലെ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ കൊയിലാണ്ടി ഗവ: ഫിഷറീസ് സ്ക്കൂളിലെ വിദ്യാർത്ഥികളെ അധ്യാപക രക്ഷകർത്തൃ സമിതിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. സ്ക്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് വി.കെ ശെൽവരാജ് അധ്യക്ഷത വഹിച്ചു. സന്തോഷ് സി.എം, ഹെഡ്മാസ്റ്റർ കെ.ടി രമേശൻ, ഇ. സിവദാസൻ, ആർ ഉഷ കുമാരി, എ. ഗോവിന്ദൻ, കെ.ടി ജോർജ്ജ് എന്നിവർ സംസാരിച്ചു. കരാട്ടെ പരിശീലകരായ ഷാജി കെ.പി, സി. പി പ്രവീൺ കുമാർ എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു.
