KOYILANDY DIARY.COM

The Perfect News Portal

കന്യാസ്ത്രീക്കെതിരായ പരാമര്‍ശത്തില്‍ പിസി ജോര്‍ജിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ശാരദക്കുട്ടി

വിവാഹ ജീവിതമാഗ്രഹിക്കുന്നുവെന്ന് ജനറാളമ്മക്കു കത്തു നല്‍കിയ കന്യാസ്ത്രീയാണ് ബലാല്‍സംഗത്തിനെതിരെ പരാതി നല്‍കിയിരിക്കുന്ന’തെന്ന് മറ്റേടത്തെ MLA പരിഹസിക്കുന്നു. വിവാഹ ജീവിതമാഗ്രഹിക്കുന്ന സ്ത്രീകള്‍ക്കെല്ലാം നാട്ടുകാരുടെ ബലാത്സംഗത്തിനും സമ്മതമാണ്. പോയിന്റ് നോട്ട് ചെയ്യു.

തിരുവായ് മൊഴികള്‍ തിങ്കളാഴ്ച വീണ്ടുമുണ്ടാകുമെന്നൊരു ഭീഷണിയുമുണ്ട് പത്രക്കാരോട്. സ്ത്രീസമൂഹത്തിന്റെ മാന്യതക്കും അന്തസ്സിനും വേണ്ടി നിരന്തരം സമരത്തിലേര്‍പ്പെട്ടിരിക്കുന്ന, വിജയത്തിലെത്താന്‍ അവര്‍ക്കൊപ്പം എല്ലായ്പോഴും നിലകൊള്ളുന്ന ദൃശ്യ-ശ്രാവൃ- പ്രിന്റ് മാധ്യമങ്ങളോട് എല്ലാ നന്ദിയോടെയും ബഹുമാനത്തോടെയും ചോദിക്കട്ടെ, കേരളത്തിലെ സ്ത്രീസമൂഹത്തിന്റെ മാന്യതയും അന്തസ്സും ചവിട്ടിത്തേക്കുന്ന ഇയാളെ ബഹിഷ്കരിച്ചു കൂടെ?

ഇനി മേലില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ഞങ്ങളുടെ ചാനല്‍ /പത്രം പ്രസിദ്ധീകരിക്കുകയില്ല എന്നൊരു പ്രതിജ്ഞ എടുത്തു കൂടെ? പി സി ജോര്‍ജ് മര്യാദ പഠിക്കുന്നതു വരെ അയാള്‍ക്ക് മാധ്യമ ഭ്രഷ്ട് കല്‍പ്പിക്കുന്നു എന്നൊരു തീരുമാനമെടുത്തു കൂടെ?

Advertisements

മൈക്കും ക്യാമറയും കാണുമ്ബോള്‍ ഇയാളുടെ ശരീരഭാഷ കണ്ടാല്‍, മോട്ടോര്‍ കണ്ട കളക്കൂറ്റന്റെ പരാക്രമം എന്ന ചങ്ങമ്ബുഴയുടെ ഉപമയാണോര്‍മ്മ വരിക. കന്യാസ്ത്രീകള്‍ക്കൊപ്പം വിജയം വരെ നിലകൊണ്ട മാധ്യമങ്ങളുടെ ആത്മാര്‍ഥതയില്‍ വിശ്വസിക്കുന്ന കേരളത്തിലെ മുഴുവന്‍ സ്ത്രീകള്‍ക്കും വേണ്ടിയുള്ള അഭ്യര്‍ഥനയായി ഇത് കണക്കാക്കണം.

Share news

Leave a Reply

Your email address will not be published. Required fields are marked *