കനത്ത മഴ: കൊയിലാണ്ടിയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ

കൊയിലാണ്ടി: കനത്ത മഴയിൽ കൊയിലാണ്ടിയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. വിയ്യൂർ പന്തലായനി റോഡ്, കൊയിലാണ്ടിബപ്പൻകാട് റെയിൽവെ അടിപ്പാത, കൊരങ്ങാട് തെരു കരിമ്പാപൊയിൽ മൈതാനം, അരി ക്കുളം, വെളിയണ്ണൂർച്ചല്ലി റോഡ്, അമ്പാടി റോഡ് തുടങ്ങിയ പ്രദേശങ്ങളിലാണ് വെളളം കയറിയത്. ക്ഷേത്ര കുളങ്ങൾ നിറഞ്ഞ് കവിഞ്ഞിട്ടുണ്ട്.
