കനത്ത മഴയിൽ വീട് തകര്‍ന്നു

കൊയിലാണ്ടി : കൊയിലാണ്ടി വിയ്യൂരില്‍ ഇന്നലെ പെയ്ത കനത്ത മഴയിൽ വീട് തകര്‍ന്നു. കളത്തിന്‍കടവില്‍ കുനിവയല്‍ ദേവിയുടെ ഓടുമേഞ്ഞ വീടാണ് പരിപൂര്‍ണ്ണമായും ഇടിഞ്ഞ് വീണത്. പന്തലായനിയില്‍ ഗേള്‍സ് സ്കൂളിന് സമീപം പി.കെ. രഘുനാഥിന്റെ വീട്ടിലെ തെങ്ങും നിലം പൊത്തി. റോഡിന് കുറുകെ വീണ തെങ്ങ് വൈദ്യുതി ലൈനുകളും തകര്‍ത്തു.
