കനത്ത മഴയില്‍ വീട്‌തകര്‍ന്ന് അച്‌ഛനും മകനും മരിച്ചു

തൃശൂര്‍: കനത്ത മഴയില്‍ വീട് തകര്‍ന്ന് അച്‌ഛനും മകനും മരിച്ചു. പുതുക്കാടിനടുത്ത് എരിപ്പോടുണ്ടായ അപകടത്തില്‍ ചേനക്കാല വീട്ടില്‍ അയ്യപ്പന്‍(77), മകന്‍ ബാബു(40) എന്നിവരാണ് മരിച്ചത്. രാത്രി വീട് തകര്‍ന്നെങ്കിലും രാവിലെയാണ് അയല്‍വാസികള്‍ സംഭവമറിഞ്ഞത്. മണ്ണുകൊണ്ടുള്ള വീട് കനത്തമഴയില്‍ അപകടാവസ്‌ഥയിലായിരുന്നു.
