കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് തുടങ്ങാന്‍ തയ്യാറെന്ന് ഒമാന്‍ ഏയര്‍
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് തുടങ്ങാന്‍ തയ്യാറെന്ന് ഒമാന്‍ ഏയര്‍. വിമാനത്താവളം അധികൃതരുമായി ചര്‍ച്ച പൂര്‍ത്തിയായെന്നും സര്‍ക്കാരിന്റെ അനുമതി കാക്കുകയാണെന്നും ഒമാന്‍ ഏയര്‍ സിഇഒ അബ്ദുള്‍ അസീസ് അല്‍ റസി പറഞ്ഞു. ഒരുപാട് സാധ്യതകള്‍ ഉള്ള വിമാനത്താവളമാണ്, ആദ്യ ഘട്ടപഠനം പൂര്‍ത്തിയാക്കി, സര്‍ക്കാര്‍ അനുമതിക്കായി കാത്തിരിക്കുകയാണെന്നും ഒമാന്‍ ഏയര്‍ ഇന്ത്യാ വൈസ് പ്രസിഡന്റ് സുനില്‍ വി എ പറഞ്ഞു. നിലവില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് റിയാദിലേക്കും ഷാര്‍ജയിലേക്കും ദോഹയിലേക്കുമാണ് അന്താരാഷ്ട്ര സര്‍വ്വീസുകളുള്ളത്.
കൂടുതല്‍ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ കൂടി ആരംഭിച്ചാല്‍ മാത്രമേ വിമാനത്താവളത്തിന് രാജ്യന്തര തലത്തിലേക്ക് ഉയരാന്‍ സാധിക്കുകയുള്ളൂ. കേരളത്തിലെ പുതിയ വിമാനത്താവളം എന്ന നിലയില്‍ കണ്ണൂരില്‍ നിന്നും സര്‍വ്വീസ് ആരംഭിക്കാന്‍ താല്പര്യമുണ്ടെന്നും ഒമാന്‍ ഏയര്‍ സിഇഒ അബ്ദുള്‍ അസീസ് അല്‍ റസി പറഞ്ഞു. വിദേശ വിമാനകമ്പനി എന്ന നിലയില്‍ അനുമതിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ മറ്റ് മൂന്ന് വിമാനത്താവളങ്ങളില്‍ നിന്ന് ഒമാന്‍ ഏയറിന് സര്‍വ്വീസുകള്‍ ഉണ്ട്. കണ്ണൂരില്‍ നിന്ന് കൂടി സര്‍വ്വീസുകള്‍ ആരംഭിച്ചാല്‍ ഉത്തരകേരളത്തിലെ പ്രവാസികള്‍ക്ക് ഗുണകരമാകും. വിമാനത്താവളത്തിന്റെ അടിസ്ഥാനസൗകര്യങ്ങളില്‍ സംത്യപ്തരാണെന്നും ഒമാന്‍ ഏയര്‍ അധികൃതര്‍ പറഞ്ഞു. 1993 തിരുവന്തപുരത്ത് നിന്നാണ് ഒമാന്‍ ഏയര്‍ സര്‍വ്വീസ് ആരംഭിച്ചത്. നിലവില്‍ 11 സ്ഥലങ്ങളില്‍ നിന്നും രാജ്യത്ത് ഒമാന്‍ ഏയര്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.

