കണ്ണൂര്‍ നഗരസഭാ മുന്‍ കൗണ്‍സിലര്‍ ഏറമ്പള്ളി രവീന്ദ്രന്‍ അന്തരിച്ചു

കണ്ണൂര്‍: നഗരസഭാ മുന്‍ കൗണ്‍സിലറും സിപിഐഎം നേതാവുമായ ഏറമ്പള്ളി രവീന്ദ്രന്‍(72) നിര്യാതനായി. സിപിഐഎം കണ്ണൂര്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവും ദീര്‍ഘകാലം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. നാദാപുരം സ്വദേശിയാണ്.
കണ്ണൂര്‍ ജില്ലാ ലൈബ്രറി വികസന സമിതി ചെയര്‍മാനാണ്. കക്കാട് ദേശാഭിവര്‍ധിനി വായനശാല സെക്രട്ടറിയായിരുന്നു. ഭാര്യ കമല. മക്കള്‍ വിപിന്‍, നിഖില്‍(ഇരുവരും ഊരാളുങ്കല്‍ സൊസൈറ്റി ജീവനക്കാര്‍ വടകര), ഷിബിന്‍(എറണാകുളം), ശ്രുതി. മരുമക്കള്‍ ഷില്‍ന, രഖില, അശ്വതി, നിധിന്‍. സംസ്‌കാരം പിന്നീട്

