കണ്ണൂര്‍–ആലപ്പുഴ എക്സിക്യുട്ടീവ് എക്സ്പ്രസിന്റെ എന്‍ജിന്‍ പാളം തെറ്റി

കണ്ണൂര്‍ > കണ്ണൂര്‍–ആലപ്പുഴ എക്സിക്യുട്ടീവ് എക്സ്പ്രസിന്റെ എന്‍ജിന്‍ പാളം തെറ്റി മറിഞ്ഞു. റെയില്‍വെ സ്റ്റേഷന് സമീപം പുലര്‍ച്ചെ 4.15ഓടെ ഷണ്ടിംഗിനിടെയായിരുന്നു അപകടം. ഒരു കോച്ചും പാളം തെറ്റി. ലോക്കോ പൈലറ്റിന് പരുക്കേറ്റു.
കനത്ത മഴയില്‍ ഒന്നും കാണാന്‍ കഴിഞ്ഞില്ലെന്നാണ് അപകടത്തെക്കുറിച്ച് ലോക്കോ പൈലറ്റ് പറയുന്നത്. രാവിലെ അഞ്ചു മണിക്ക് പുറപ്പെടേ ട്രെയിന്‍ ആണ് അപകടത്തില്‍പ്പെട്ടത്.

അപകടം ഷിംഗ് ലൈനില്‍ ആയതിനാല്‍ ഗതാഗതത്തെ ബാധിക്കില്ലെന്ന് റെയില്‍വെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തെതുടര്‍ന്ന്, ഉച്ചയ്ക്ക് പുറപ്പെടേ ഇന്റര്‍സിറ്റിയുടെ എന്‍ജിനും കോച്ചുകളുമായി ട്രെയിന്‍ പുറപ്പെട്ടു.
Advertisements

