കണ്ണൂര്‍ അമ്പാടിമുക്കില്‍ 3 സിപിഐ(എം) പ്രവർത്തകർക്ക് വെട്ടേറ്റു

കണ്ണൂര്‍ : അമ്പാടിമുക്കില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ മൂന്നു സിപിഐ എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പ്രസാദ്, നീരജ്, വൈശാഖ് എന്നിവര്‍ക്കാണ് വെട്ടേറ്റത്.
ഗുരുതര പരിക്കേറ്റ പ്രസാദിനെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നീരജിനെയും വൈശാഖിനെയും കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഞായറാഴ്ച രാത്രി പത്തോടെയാണ് സംഭവം. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്.
Advertisements

