കണ്ണൂരില്‍ റിസോര്‍ട്ട് ജീവനക്കാരന് വെടിയേറ്റ് മരിച്ച നിലയില്‍

കണ്ണൂര്‍: കാപ്പിമല മഞ്ഞപ്പുല്ലില്‍ റിസോര്‍ട്ട് ജീവനക്കാരന് വെടിയേറ്റു മരിച്ച നിലയില്‍. മാതമംഗലം കക്കറ സ്വദേശി ഭരതനാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം.
കാപ്പിമല മഞ്ഞപ്പുല്ലിലെ റിസോര്‍ട്ട് ജീവനക്കാരനായിരുന്ന ഭരതന്റെ മൃതദേഹം റിസോര്‍ട്ടിനോട് ചേര്‍ന്ന അഴക്കുചാലിലാണ് കണ്ടെത്തിയത്. മൃതദേഹത്തിനു സമീപം തോക്ക് കണ്ടെത്തിയിട്ടുണ്ട്.

