കണയങ്കോട് പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

കൊയിലാണ്ടി: കണയങ്കോട് പുഴയിൽ ഇന്നു രാവിലെ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. അത്തോളി മൊടക്കൊല്ലൂർ കുറുവാളൂർ വടക്കേടത്ത് മീത്തൽ വീട്ടിൽ രത്നാകരൻ (62) ൻ്റെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. ഇന്നു കാലത്താണ് പുഴയിൽ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതൽ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.
