കടലില്‍നിന്ന് കക്കയെടുക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു

കോഴിക്കോട്> ബേപ്പൂരില്‍ കടലില്‍നിന്ന് കക്കയെടുക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. കടലുണ്ടി ചാലിയം ലൈറ്റ് ഹൗസിന് സമീപം തൈക്കടപ്പുറത്ത് റഫീഖ് (26) ആണ് മരിച്ചത്.
ബേപ്പൂര്‍ പുളിമൂട്ടിന് അല്പമകലെ നങ്കൂരമിട്ടിരുന്ന കണ്ടയ്നര്‍ കപ്പലിന് സമീപം ശനിയാഴ്ച രാവിലെയാണ് സംഭവം. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ നടത്തിയ തെരച്ചിലില്‍ സംഭവം നടന്ന് രണ്ടു മണിക്കൂറിന് ശേഷം മൃതദേഹം കണ്ടെടുത്തു.

