കടബാദ്ധ്യതകളെ തുടര്‍ന്ന് ദമ്പതികള്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ചു

പുനലൂര്‍: കടബാദ്ധ്യതകളെ തുടര്‍ന്ന് രോഗികളായ ദമ്പതികള്‍ വീടിനുള്ളിലെ കഴുക്കോലില്‍ തൂങ്ങി മരിച്ചു. പുനലൂര്‍ വെട്ടിത്തിട്ട ചാമ്ബലംകോട് ഷാജന് ഭവനില്‍ രാജുകോശി (63), ഭാര്യ മേരിക്കുട്ടി (58) എന്നിവരാണ് തൂങ്ങിമരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. മക്കളുമൊത്ത് ഭക്ഷണം കഴിച്ച ശേഷം വീടിന്റെ മറ്റൊരു മുറിയില്‍ ദമ്പതികള്‍ ഉറങ്ങാന്‍ കിടക്കുന്നതിനിടെ കുട്ടികളെ നല്ലതുപോലെ നോക്കണമെന്ന് ഉപദേശിച്ചിരുന്നു. തുടര്‍ന്ന് ഇരുവരും മുറിയില്‍ ഉറങ്ങാന്‍ കിടന്നു. ഇന്ന് പുലര്‍ച്ചെ മക്കളാണ് മാതാപിതാക്കള്‍ തൂങ്ങിനില്ക്കുന്നത് കണ്ടത്.
സാമ്പത്തിക ബാദ്ധ്യതകള്‍ക്കൊപ്പം പിതാവ് രോഗിയായിരുന്നുവെന്ന് മക്കളായ സാജന് കോശി, ഷീന എന്നിവര്‍ പറഞ്ഞു. പുനലൂര്‍ ഡിവൈ.എസ്.പി എം.അനില്‍കുമാര്‍, പുനലൂര്‍ സി.ഐ ബിനു വര്‍ഗീസ്, എസ്.ഐ രാജീവ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

