കടന്നല്‍ക്കുത്തേറ്റ് മരിച്ചു

തൃശൂര്‍: പാവറട്ടി എളവള്ളി കോള്‍പാടത്ത് വരമ്പ് പണിയുന്നതിനിടെ കടന്നല്‍ക്കുത്തേറ്റ് ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് കുത്തേറ്റു, എളവള്ളി നോര്‍ത്ത് സ്‌കൂള്‍ ഗ്രൗണ്ട് വഴിയില്‍ പറങ്ങനാട്ട് വീട്ടില്‍ ഭാസ്‌കരനാണ് (68) മരിച്ചത്. എളവള്ളി അഞ്ച് സെന്റിനു സമീപം കടുപ്പത്ത് മോഹനന്‍ (58), എളവള്ളി നരിയംപുള്ളി തിലകന്‍ (55 ) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ബുധനാഴ്ച രാവിലെ 9 നാണ് സംഭവം. കൃഷിക്കായി മൂന്നുപേരുംകൂടി പെരുവല്ലൂര്‍ തിരുത്തിക്കാട് കോള്‍പ്പാടത്ത് വരമ്പ് പണിയുന്നതിനിടെ പുല്ലിനിടയിലുണ്ടായിരുന്ന കടന്നല്‍ കൂടിളകി ആക്രമിക്കുകയായിരുന്നു. കുത്തേറ്റ് ഓടുന്നതിനിടെ ഭാസ്‌കരന്‍ തളര്‍ന്ന് പാടത്ത് വെള്ളത്തില്‍ വീണു.

ഓടിയെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ഭാസ്‌കരന്‍ മരിച്ചു. ഭാസ്‌കരന്റെ ഭാര്യ ശാന്ത നാലുമാസം മുമ്ബ് കഴുങ്ങ് ഒടിഞ്ഞ് ദേഹത്ത് വീണ് മരിച്ചിരുന്നു. തിലകനെയും മോഹനനെയും ചികിത്സ നല്കി വീട്ടിലേക്ക് കൊണ്ടുവന്നു. ഭാസ്‌കരന്റെ മക്കള്‍: ഷിജു, ജിഷ, ജിത. മരുമക്കള്‍: നീതു, ഗംഗാധരന്‍, അജി. വിദേശത്തുള്ള മകന്‍ ഷിജു നാട്ടിലെത്തിയ ശേഷം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് എളവള്ളി പൊതു ശ്മശാനത്തില്‍ സംസ്‌കരിക്കും.

