കക്കൂസിന്റെയും കുളിമുറിയുടെയും കണക്കെടുപ്പ് മാത്രമല്ല, നിരീക്ഷക സമിതിയുടെ ചുമതല; മന്ത്രി കടകംപള്ളി

തിരുവനന്തപുരം: ശബരിമല നിരീക്ഷക സമിതിക്ക് വീണ്ടും വിമര്‍ശനം. നിലവിലെ പ്രശ്‌നങ്ങളില്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ഉപദേശം നല്‍കേണ്ടത് ഹൈക്കോടതി നിരീക്ഷക സമിതിയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
കക്കൂസിന്റെയും കുളിമുറിയുടെയും കണക്കെടുപ്പ് മാത്രമല്ല, നിരീക്ഷക സമിതിയുടെ ചുമതലയെന്നും മന്ത്രി തിരുവനന്തപുരത്ത് പ്രതികരിച്ചു.

