കക്കയം റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു

പേരാമ്പ്ര: കനത്ത മഴയില്‍ തലയാട് കക്കയം റോഡില്‍ 26ാം മൈലില്‍ മണ്ണിടിഞ്ഞ് വീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ ഉച്ചയോടെ മഴയ്ക്ക് ശമനമുണ്ടായതിനെ തുടര്‍ന്ന് മണ്ണ് നീക്കിതുടങ്ങി. പേരാമ്പ്ര താനിക്കണ്ടി റൂട്ടില്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു.
പേരാമ്പ്ര ചാനിയം കടവ് റൂട്ട്, ചേനായി റോഡ് എന്നിവിടങ്ങളില്‍ റോഡ് യാത്ര ദുരിതമായി. മഴ ഗ്രാമങ്ങളിലെ തൊഴിലിനെയും ബാധിച്ചിട്ടുണ്ട്. ഓടുമേഞ്ഞ വീടുകളില്‍ മേല്‍ക്കൂര ജീര്‍ണിച്ച് ഓടുകള്‍ ഇളകിവീഴുന്ന അവസ്ഥയിലാണ്.

