ഓൾ കേരള പ്രൈവറ്റ് ബേങ്കേഴ്‌സ് അസോസിയേഷൻ 9ാം വാർഷികവും, കുടുംബസംഗമവും

കൊയിലാണ്ടി: ഓൾ കേരള പ്രൈവറ്റ് ബേങ്കേഴ്‌സ് അസോസിയേഷന്റെ 9ാം വാർഷികവും, കുടുംബസംഗമവും കൊയിലാണ്ടി വൺ ടു വൺ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സംസ്ഥാന വൈസ് പ്രസിഡണ്ട് അരങ്ങിൽ ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് എ.ടി.കെ സജീവൻ അദ്ധ്യക്ഷത വഹിച്ചു.
കെ.ടി വർഗ്ഗീസ് മുഖ്യ പ്രഭാഷണം നടത്തി. പി.വി സുകു റിപ്പോർട്ടും, കെ.പി രാജേഷ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ശ്രീലത സുനിൽ കുമാർ, പി.കെ സുനിൽ കുമാർ, മോഹൻ കുമാർ, ഇ.ടി ജോസഫ് എന്നിവർ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി പി.വി വിശ്വൻ സ്വാഗതവും, ആനന്ദൻ നന്ദിയും പറഞ്ഞു.

