KOYILANDY DIARY.COM

The Perfect News Portal

ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

തൃശൂര്‍: ചാ​ല​ക്കു​ടി​പ്പു​ഴ​യി​ലെ അന്നമനട ക​ല്ലൂ​ര്‍ ചൂ​ണ്ടാ​ണി​ക്ക​ട​വി​ല്‍ കു​ളി​ക്കു​ന്ന​തി​നി​ടെ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃത​ദേ​ഹം ക​ണ്ടെ​ത്തി. ക​ല്ലൂ​ര്‍ ക​ള​ത്തി​ല്‍ ശി​വ​ദാ​സി​ന്‍റെ മ​ക​ന്‍ ഗോ​കു​ല്‍​ദാ​സി​ന്‍റെ (​അ​പ്പൂ​സ്-22) മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ബുധനാഴ്ച വൈകിട്ട് നാലോടെ കൂ​ട്ടു​കാ​രു​മൊ​ത്ത് കു​ളി​ക്കാ​ന്‍ ക​ട​വി​ലി​റ​ങ്ങി​യ​പ്പോ​ഴാ​ണ് യുവാവ് ഒഴുക്കില്‍പെട്ടത്. മാ​ള​യി​ല്‍​നി​ന്നും പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്സും എ​ത്തി രാ​ത്രി വൈകിയും തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ല. തെരച്ചിലിനിടെ രാത്രി ബോ​ട്ട് മ​റി​യു​ക​യും ലൈ​റ്റ് സം​വി​ധാ​ന​ങ്ങ​ള്‍ വെ​ള്ള​ത്തി​ല്‍ വീ​ഴു​ക​യും ചെ​യ്തിരുന്നു. ഇ​ന്നു​ പുലര്‍ച്ചെ തെ​ര​ച്ചി​ല്‍ വീ​ണ്ടും തുടങ്ങിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഫ​യ​ര്‍​ഫോ​ഴ്സി​ന്‍റെ സ്കൂ​ബാ ടീ​മി​ലെ മു​ങ്ങ​ല്‍ വിദഗ്ധരാണ് തെരച്ചിലിന് നേതൃത്വം നല്‍കിയത്. അ​മ്മ മി​നി. സ​ഹോ​ദ​രി അ​ന​ഘ.

Share news

Leave a Reply

Your email address will not be published. Required fields are marked *