ഒലീവ് സ്പർശം ജീവ കാരുണ്യ പദ്ധതിക്ക് തുടക്കമായി
ഉള്ള്യേരി: ഒലീവ് സ്പർശം ജീവകാരുണ്യ പദ്ധതിക്ക് തുടക്കമായി. ഉള്ള്യേരിയിലെ കലാസാംസ്കാരിക സംഘടനയായ ഒലീവ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ഒലീവ് സ്പർശം ജീവകാരുണ്യപദ്ധതിക്ക് തുടക്കമായി. നിർധനരായ കിടപ്പു രോഗികൾക്ക് മരുന്നുവാങ്ങുന്നതിന് സാമ്പത്തിക സഹായം നൽകുന്നതാണ് പദ്ധതി. വാട്സാപ്പ് കൂട്ടായ്മയിലൂടെയാണ് ധന സമാഹരണം നടത്തുന്നത്. കെ.എം. സച്ചിൻദേവ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

പെയിൻ ആൻഡ് പാലിയേറ്റീവ് രംഗത്ത് ദീർഘകാലം സന്നദ്ധസേവനം നിറവേറ്റിയ പി.വി. ഭാസ്കരൻ കിടാവിനെ അനുമോദിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി. അജിത അധ്യക്ഷയായി. ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ കെ. അസൈനാർ, ഷൈനി പട്ടാങ്കോട്ട്, കെ.കെ. സുരേന്ദ്രൻ, ഇസ്മായിൽ ഉള്ള്യേരി എന്നിവർ സംസാരിച്ചു.


