ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും സിനിമ തിയറ്ററില്‍ പ്രവേശനത്തിന് അനുമതി
ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും സിനിമ തിയറ്ററില്‍ പ്രവേശനത്തിന് അനുമതി. ഇന്നു ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. വിവാഹങ്ങളില്‍ 100 മുതല്‍ 200 പേര്‍ക്ക് വരെ പങ്കെടുക്കാനും അനുമതിയായി. അതേസമയം വാക്സിനേഷന്‍ കുറവുള്ള സംസ്ഥാനങ്ങളിലെ മുഖ്യ മന്ത്രിമാരുമായും ജില്ല കലക്ടര്‍മാരുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തും.

ഉച്ചയ്ക്ക് 12 മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം ചേരുക. ഝാര്‍ഖണ്ഡ്, മണിപൂര്‍, നാഗാലാന്‍ഡ്, മേഘാലയ,ഉത്തര്‍പ്രദേശ് മഹാരാഷ്ട്ര അടക്കമുള്ള 11 സംസ്ഥാനങ്ങളിലെ 40 ജില്ലകളില്‍ 50 ശതമാനത്തിന് താഴെയാണ് വാക്സിനേഷന്‍ നിരക്ക്. വാക്സിനേഷന്‍ വേഗത്തിലാക്കാനുള്ള നടപടികള്‍ യോഗത്തില്‍ സ്വീകരിക്കും.


ഇന്ത്യയുടെ തദ്ദേശീയ വാക്സിനായ കോവാക്സിന് അംഗീകാരം നല്‍കണോ എന്നകാര്യം ചര്‍ച്ച ചെയ്യാന്‍ ഡബ്ള്യൂ.എച്ച്.ഒ സ്ട്രാറ്റെജിക് കമ്മിറ്റി യോഗവും ഇന്ന് ചേരും. സാങ്കേതിക വിവരങ്ങള്‍ വിലയിരുത്തിയ ശേഷം മാത്രമേ അംഗീകാരം നല്‍കു എന്ന ഉറച്ച നിലപാടിലാണ് ഡബ്ള്യൂ.എച്ച്.ഒ. കോവാക്സിന് അംഗീകാരം നല്‍കാത്തതില്‍ ഇന്ത്യ ഡബ്ള്യൂ.എച്ച്.ഒയെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.


