ഐസിഡിഎസ്സ് സംരക്ഷണദിനം (സിഐടിയു) നേതൃത്വത്തിൽ കൂട്ടായ്മ സംഘടിപ്പിച്ചു

കൊയിലാണ്ടി: ഫെഡറേഷൻ ഓഫ് അങ്കണവാടി വർക്കേർസ് & ഹെൽപ്പേർസ് അസോസിയേഷൻ സി.ഐ.ടി.യു. നേതൃത്വത്തിൽ ഐസിഡിഎസ് സംരക്ഷണ ദിനത്തിൻ്റെ ഭാഗമായി മൂടാടി പോസ്റ്റാഫീസിനു മുന്നിൽ കൂട്ടായ്മ സംഘടിപ്പിച്ചു. ഹരിയാനയിൽ പിരിച്ചുവിട്ട അങ്കണവാടി ജീവനക്കാരെ തിരിച്ചെടുക്കുക, പെർഫോമൻസ് അലവൻസ് ഉപാധിരഹിത അലവൻസാക്കുക, കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയം അവസാനിപ്പിക്കുക, സ്വകാര്യവത്ക്കരണ നയം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തി നടന്ന കൂട്ടായ്മ, സി.ഐ.ടി.യു.കൊയിലാണ്ടി ഏരിയാ പ്രസിഡണ്ട് എം. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ലക്ഷ്മി എം.കെ. അദ്ധ്യക്ഷത വഹിച്ചു. എ.എൻ. വിജയലക്ഷ്മി, റീജ പി.ടി, ബിന്ദു.ടി, റീത്ത കെ.പി, ബീന പി.സി. എന്നിവർ സംസാരിച്ചു.

