ഐഫോണ്‍ ബുക്ക് ചെയ്ത ചലചിത്ര താരത്തിന് ഫ്ലിപ് കാര്‍ട്ടിലൂടെ ലഭിച്ചത് വ്യാജഫോണ്‍

ചെന്നൈ: ഐഫോണ്‍ ബുക്ക് ചെയ്ത ചലചിത്ര താരത്തിന് ഫ്ലിപ് കാര്‍ട്ടിലൂടെ ലഭിച്ചത് വ്യാജ ഫോണെന്ന് ആരോപണം. വിവാഹ വാര്‍ഷികത്തില്‍ ഭാര്യ ശ്രുതിക്ക് സമ്മാനിക്കാനായാണ് ചലചിത്ര താരം നകുല്‍ 1.25 ലക്ഷം രൂപ വിലയുള്ള ഐഫോണ്‍ എക്സ് ഓര്‍ഡര്‍ ചെയ്തത്. ഇത് സംബന്ധിച്ച പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ കമ്ബനി തയ്യാറായില്ലെന്ന് താരം കുറ്റപ്പെടുത്തുന്നു.
നവംബര്‍ 29നാണ് നകുല്‍ ഫ്ലിപ് കാര്‍ട്ട് വഴി ഫോണ്‍ ബുക്ക് ചെയ്തത്. പിറ്റേദിവസം തന്നെ ഫോണ്‍ വീട്ടിലെത്തിയെങ്കിലും നകുലും കുടുംബവും സ്ഥലത്തില്ലാതിരുന്നതിനാല്‍ ഡിസംബര്‍ ഒന്നിനാണ് പാഴ്സല്‍ തുറന്ന് നോക്കാന്‍ സാധിച്ചത്. പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിച്ചതുപോലുള്ള വ്യാജ കവറായിരുന്നു ഫോണിനെന്നും സോഫ്റ്റ്‌വെയര്‍ ഐഒഎസ് ആയിരുന്നില്ലെന്നും നകുല്‍ പറയുന്നു.

