ഏഴു വയസുകാരിക്ക് കൊടുത്ത പാരസെറ്റമോള്‍ ഗുളികയില്‍ കമ്പിക്കഷണം

നാദാപുരം: ഏഴു വയസുകാരിക്ക് കൊടുത്ത പാരസെറ്റമോള്‍ ഗുളികയില്‍ കമ്പിക്കഷണം. വളയം പൂവ്വംവയല്‍ താന്നിയുള്ള പറമ്പത്ത് മനോജിന്റെ മകള്‍ നിരഞ്ജനയ്ക്ക് വളയം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിന്ന് നല്കിയ ഗുളികയിലാണ് കമ്പിക്കഷണം ലഭിച്ചത്.
പനി ബാധിച്ച കുട്ടിയെ അമ്മ നിഷ വ്യാഴാഴ്ചയാണ് ഡോക്ടറെ കാണിച്ചത്. ഡോക്ടര്‍ കുറിച്ച് കൊടുത്ത മരുന്ന് ആശുപത്രിയില്‍ നിന്ന് വാങ്ങി വീട്ടിലെത്തിയ ശേഷം കഴിക്കാനെടുത്തപ്പോഴാണ് കമ്പി ശ്രദ്ധയില്‍പ്പെട്ടത്. ഒരു നേരം പകുതി ഗുളിക കഴിക്കാനായിരുന്നു ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്. ഇതനുസരിച്ച് ഗുളിക മുറിച്ച് കുട്ടിക്ക് കൊടുക്കുമ്പോഴാണ് കമ്പി കണ്ടത്. ഗുളികയും കമ്പികഷ്ണവും ആശുപത്രിയില്‍ കാണിച്ചതോടെ സംഭവം അധികൃതരെ അറിയിക്കാമെന്ന് സൂപ്രണ്ട് ഉറപ്പ് നല്കി. സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണം ചെയുന്ന മരുന്നുകള്‍ക്ക് ഗുണനിലവാരം കുറവാണെന്ന് ഡോക്ടര്‍മാരും പറയുന്നു.

