ഏപ്രില്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ ട്രഷറികള്‍ ഡിജിറ്റലാവുന്നു

തിരുവനന്തപുരം: ഏപ്രില്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ ട്രഷറികള്‍ കറന്‍സി രഹിതവും കടലാസ‌് രഹിതവുമാകും. കൂടുതല്‍ സുതാര്യതയും വേഗവുമുള്ള ഇടപാടുകള്‍ ഉറപ്പാക്കാനാകുന്നതോടെ ഇടപാടുകാരുടെ ഓഫീസ‌് കയറിയിറങ്ങലും അവസാനിക്കും. സംയോജിത ധനകാര്യ പരിപാലന സമ്ബ്രദായം വഴി ഇടപാടുകാരുടെ അക്കൗണ്ടില്‍ വരവ‌് ചെയ്യുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നതിനാല്‍ കറന്‍സിയുടെ ഉപയോഗം പരമാവധി കുറയും.
സംസ്ഥാനത്തെ ട്രഷറികളില്‍ 23.40 ലക്ഷം അക്കൗണ്ടുകളിലാണ‌് ഇടപാടുകള്‍. ശമ്ബള വിതരണത്തിനും പദ്ധതിയും പദ്ധതിയിതരവും ഉള്‍പ്പെടെയുള്ള ചെലവുകള്‍ക്കുമായി 33022 വകുപ്പുതല അക്കൗണ്ട‌്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിനിര്‍വഹണവുമായി ബന്ധപ്പെട്ട 16593 അക്കൗണ്ട‌് (വിര്‍ച്വല്‍ അക്കൗണ്ടുകള്‍), 460424 പെന്‍ഷന്‍ വിതരണ അക്കൗണ്ട‌്,

1040349 ട്രഷറി സമ്ബാദ്യ അക്കൗണ്ട‌്, 789121 ട്രഷറി സ്ഥിരനിക്ഷേപ അക്കൗണ്ട‌് എന്നിവയിലൂടെയാണ‌് പണിമിടപാടുകള്‍. ഇവയെല്ലാം കംപ്യൂട്ടര്‍ ശൃംഖലവഴി പ്രവര്‍ത്തനസജ്ജമാക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളവിതരണം പൂര്‍ണമായും സ‌്പാര്‍ക്ക‌് (സര്‍വീസ‌് ആന്‍ഡ‌് പേ റോള്‍ റെപ്പോസിറ്ററി ഓഫ‌് കേരള) എന്ന ഓണ്‍ലൈന്‍ സംവിധാനം വഴിയാക്കി.

ആവശ്യപ്പെട്ടവര്‍ക്ക‌് ബാങ്ക‌് അക്കൗണ്ടിലേക്കും അല്ലാത്തവര്‍ക്ക‌് ട്രഷറി സേവിങ‌്സ‌് ബാങ്ക‌് അക്കൗണ്ടിലേക്കും ശമ്ബളമെത്തുന്നു. ഇതിന്റെ തുടര്‍ച്ചയായി യാത്രാബത്ത ബില്ലുകള്‍, ലീവ‌് സറണ്ടര്‍,അഡ്വാന്‍സ‌് തുടങ്ങിയവയുടെ വിതരണവും ഓണ്‍ലൈന്‍വഴിയാകും.

