എ.കെ.ജി.ഫുട് ബോൾ ടൂർണ്ണമെന്റിൽ ഒഫക്സ് ഫോൺ കൊയിലാണ്ടി ജേതാക്കളായി

കൊയിലാണ്ടി: സ്റ്റേഡിയത്തിൽ നടന്നു വന്ന 40 മത് എ.കെ.ജി.ഫുട് ബോൾ ടൂർണ്ണമെന്റിൽ ഫൈനൽ മൽസരത്തിൽ ജ്ഞാനോദയം ചെറിയമങ്ങാടിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി ഒഫക്സ് ഫോൺ കൊയിലാണ്ടി വിജയികളായി. പതിനായിരക്കിന് ഫുട്‌ബോൾ പ്രേമികൾ തിങ്ങിനിറഞ്ഞ ഗാലറിയിൽ അത്യന്തം ആവേശം നിറഞ്ഞ അന്തരീകഷത്തിലാണ് ഫൈനൽ മത്സരം നടന്നത്.
ഇന്ത്യൻ ഫുട്ബോൾ താരം സി.കെ.വിനീത് വിജയികൾ ട്രോഫികൾ സമ്മാനിച്ചു. കെ.ദാസൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.നഗരസഭാ ചെയർമാൻ അഡ്വ; കെ.സത്യൻ, മുൻ എം.എൽ.എ.പി.വിശ്വൻ, യു.കെ.ചന്ദ്രൻ, സി.കെ. മനോജ് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

