എസ്എഫ്ഐക്കെതിരായ പരാമര്‍ശം: പി. രാജുവിനോട് സിപിഐ വിശദീകരണം തേടും

തിരുവനന്തപുരം: മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലയുമായി ബന്ധപ്പെട്ട് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു നടത്തിയ പരാമര്‍ശത്തില്‍ പാര്‍ട്ടി വിശദീകരണം തേടും. എസ്എഫ്ഐയെ വിമര്‍ശിച്ചായിരുന്നു രാജുവിന്റെ പരാമര്‍ശം.
സിപിഐ സംസ്ഥാന എക്സിക്യൂട്ടിവിലാണ് രാജുവിനോട് വിശദീകരണം തേടാന്‍ തീരുമാനിച്ചത്. രാജുവിന്റെ പരാമര്‍ശത്തെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തള്ളിയിരുന്നു. രാജുവിന്റെ പ്രസ്താവന നിരുത്തരവാദപരവും നിര്ഭാഗ്യകരവുമാണെന്നായിരുന്നു കാനത്തിന്റെ പ്രതികരണം.

കോളജില്‍ ആധിപത്യമുള്ള സംഘടനകള്‍ മറ്റ് വിദ്യാര്‍ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്നും അത് നല്‍കാത്തത് ജനാധിപത്യ വിരുദ്ധമാണെന്നുമായിരുന്നു രാജുവിന്റെ പരാമര്‍ശം.

