KOYILANDY DIARY.COM

The Perfect News Portal

എ​എ​സ്‌ഐ​യു​ടെ വീ​ട് ആ​ക്ര​മി​ച്ച കേ​സി​ല്‍ മൂ​ന്നു​പേ​ര്‍ പി​ടി​യി​ല്‍

ച​വ​റ: എ​എ​സ്‌ഐ​യു​ടെ വീ​ട് ആ​ക്ര​മി​ച്ച കേ​സി​ല്‍ മൂ​ന്നു​പേ​ര്‍ പി​ടി​യി​ല്‍. കാ​വ​നാ​ട് മു​ക്കാ​ട് ഡാ​നി​ഷ് ഭ​വ​നി​ല്‍ ഡാനിഷ് ജോ​ര്‍​ജ് (34), ച​വ​റ മു​കു​ന്ദ​പു​രം പു​ത്ത​ന്‍​കാ​വി​ല്‍ കി​ഴ​ക്ക​തി​ല്‍ പ്ര​മോ​ദ് (24), പ​ന്മ​ന ചി​റ്റൂ​ര്‍ മൈ​ക്കാ​ത്ത​റ പ​ടി​ഞ്ഞാ​റ്റ​തി​ല്‍ മ​നു (34) എ​ന്നി​വ​രെ​യാ​ണ് തെ​ക്കും​ഭാ​ഗം സി​ഐ മു​ഹ​മ്മ​ദ് ഖാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പു​ല​ര്‍​ച്ചെ​യോ​ടെ അ​റ​സ്റ്റ് ​ചെ​യ്ത​ത്. പ്ര​ധാ​ന പ്ര​തി കൊ​ച്ച​നി ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍ ഒ​ളി​വി​ലാ​ണ്.

പി​ടി​യി​ലാ​യവര്‍ നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ച​വ​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്‌ഐ വി​നോ​ദി​ന്‍റെ ച​വ​റ തെ​ക്കും​ഭാ​ഗം വീ​ട്ടി​ലെ​ത്തി​യാ​ണ് പ്രതികള്‍ അ​തി​ക്ര​മം കാ​ട്ടി​യ​ത്. തിങ്കളാഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കാ​റി​ലെ​ത്തി​യ ആ​റം​ഗ സം​ഘം മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി ഭീ​ഷ​ണി മു​ഴ​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം വി​നോ​ദി​ന്‍റെ ഭാ​ര്യ​യും അ​മ്മ​യും കു​ട്ടി​ക​ളും മാ​ത്ര​മേ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു​ള​ളു.

വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച്‌ ക​ട​ന്ന സം​ഘം കതകില്‍ വാ​ളുകൊ​ണ്ട് വെ​ട്ടു​ക​യും ക​സേ​ര​ക​ള്‍ അ​ടി​ച്ച്‌ ത​ക​ര്‍​ക്കു​ക​യും ചെ​യ്തു. എഎസ്‌ഐയുടെ ഭാര്യ പോലീസില്‍ പരാതി നല്‍കിയതോടെയാണ് പ്രതികള്‍ കുടുങ്ങിയത്. സംഭവത്തിന് തൊ​ട്ടു മുമ്പ്‌ ച​വ​റ സ്വ​ദേ​ശി കൊ​ച്ച​നി വി​നോ​ദി​ന്‍റെ ഫോ​ണി​ല്‍ വി​ളി​ച്ച്‌ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നുവെന്ന് പോലീസ് പറഞ്ഞു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *