KOYILANDY DIARY.COM

The Perfect News Portal

എൽ.ഡി.എഫ് ജനജാഗ്രതാ യാത്രക്ക് കൊയിലാണ്ടിയിൽ ഉജ്ജ്വല സ്വീകരണം

കൊയിലാണ്ടി; സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന എൽ.ഡി.എഫ് ജനജാഗ്രതാ യാത്രക്ക് കൊയിലാണ്ടിയിൽ ഉജ്ജ്വല സ്വീകരണം നൽകി. കൊയിലാണ്ടി കെ.ഡി.സി ബാങ്കിന് സമീപം എത്തിച്ചേർന്ന വടക്കൻ മേഖലാ ജാഥയുടെ വാഹന വ്യൂഹത്തെ മുത്തുക്കുടകളുടേയും, വാദ്യമേളങ്ങളുടേയും, ചെണ്ടമേളത്തിന്റേയും അകമ്പടിയോടുകൂടി പൊതുസമ്മേളന നഗരിയായ സ്റ്റഡിയത്തിലേക്ക് നൂറുകണക്കിന് പ്രവർത്തകരുടെ മുദ്രാവാക്യം വിളിയോടുകൂടി ആനയിക്കുകയായിരുന്നു.
koyilandy jana jagratha kodiyeri samsarikkunnu 02
രാവിലെ 10 മണിയോടുകൂടി പൊതു സമ്മേളന വേദിയിൽ സമരത്തിന്റെ മുദ്രാവാക്യങ്ങൾ ഉയർത്തികാട്ടി ജാഥാ അംഗങ്ങൾ പ്രസംഗം ആരംഭിച്ചിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരകണക്കിന് പ്രവർത്തകരാണ് പരിപാടി വീക്ഷിക്കാൻ എത്തിച്ചേർന്നത്. തുടർന്ന് വേദിയിലെത്തിയ ജാഥാ ലീഡറെ സി. പി. ഐ. (എം) കൊയിലാണ്ടി ഏരിയാ സെക്രട്ടറി കെ. കെ. മുഹമ്മദ് ഷാളണിയിച്ച് സ്വീകരിച്ചു. വിവിധ വർഗ്ഗബഹുജന സംഘടനകൾക്കി വേണ്ടി പ്രവർത്തകർ ഹാരമണിയിച്ചു.
kodiyeri
തുടർന്ന് കോടിയേരിയുടെ ഒരു രെു മണിക്കൂർ നീണ്ട പ്രസംഗമായിരുന്നു. ജാഥയിലുയർത്തിയ മുദ്രാവാക്യങ്ങളിലൂന്നി ബി. ജെ. പി. യെയും ആർ. എസ്. എസ്.നെയും കടന്നാക്രമിക്കുകയായിരുന്നു. എൽ. ഡി. എഫ്. നേതാക്കളായ സത്യൻ മൊകേരി, കെ. കെ. രാജൻ, ആർ. വേശാല തുടങ്ങിയവർ സംസാരിച്ചു. കെ. ദാസൻ എം. എൽ. എ. സ്വാഗതമാശംസിച്ചു.  ഇന്നലെ വൈകീട്ട് വടകരയിൽ സമാപിച്ച ജാഥ ഇന്ന് കാലത്ത് കൊയിലാണ്ടിയിലെ ആദ്യ സ്വീകരണമാണ് ഏറ്റുവാങ്ങിയത്.
അഡ്വ: പി. സതീദേവി, കെ. കുഞ്ഞമ്മദ് കുട്ടി, പി. വിശ്വൻ, എം. മെഹബൂബ്, കെ. ദാസൻ, പുരുഷൻ കടലുണ്ടി എം. എൽ. എ, എ. കെ. ശശീന്ദ്രൻ എം. എൽ. എ, ഇ. കെ. വിജയൻ എം. എൽ. എ., എം. നാരായണൻ മാസ്റ്റർ, കെ. ലോഹ്യ, കബീർ സലാല, കെ. സത്യൻ, സി. സത്യചന്ദ്രൻ, ഇ. കെ. അജിത്ത്, കെ. ടി. എം. കോയ, എം. പി. സുരേഷ്, ടി. കെ. ചന്ദ്രൻ, പി. ബാബുരാജ്, രവി കുറുവങ്ങാട് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Share news

Leave a Reply

Your email address will not be published. Required fields are marked *