KOYILANDY DIARY.COM

The Perfect News Portal

എൻ.ജി.ഒ. യൂണിയൻ പ്രവർത്തകർ ഡെപ്യൂട്ടി തഹസിൽദാരെ ഉപരോധിച്ചു

കൊയിലാണ്ടി: എൻ.ജി.ഒ. യൂണിയൻ പ്രവർത്തകർ ഡെപ്യൂട്ടി തഹസിൽദാരെ ഉപരോധിച്ചു. എൻ.ജി.ഒ. യൂണിയൻ അംഗവും, ഭിന്നശേഷിക്കാരിയുമായ ഉദ്യോഗസ്ഥയുടെ സ്ഥലം മാറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് എൻ.ജി.ഒ. യൂണിയൻ പ്രവർത്തകർ ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി തഹസിൽദാരെ ഉപരോധിച്ചത്. ജോലിക്കയറ്റം ലഭിച്ച ജീവനക്കാരിയെ കൊയിലാണ്ടിയിൽ ഒഴിവുണ്ടായിട്ടും സ്ഥലംമാറ്റിയെന്നാണ് പരാതി. ഉത്തരവ് നൽകിയിട്ട് നാൽപ്പത് ദിവസമായെങ്കിലും അവർ റിലീവ് ചെയ്യാതെ ഓഫീസിൽ തുടരുകയാണ്.

സ്ഥലം മാറ്റത്തിനുപിന്നിൽ സി.പി.ഐ. അനുകൂല സർവീസ് സംഘടനയായ ജോയൻ്റ് കൗൺസിലാണെന്നാണ് എൻ.ജി.ഒ. യൂണിയൻ്റെ ആരോപണം. സി.പി.ഐ. അനുകൂലസംഘടനയായ ജോയ ൻ്റ് കൗൺസിലി ൻ്റെ മേഖലാ പ്രസിഡൻറുകൂടിയാണ് ഡെപ്യൂട്ടി തഹസിൽദാരായ ഡി. രഞ്ജിത്ത്. ഉപരോധത്തിന് എക്സ്. ക്രിസ്റ്റി ദാസ്, കെ. മിനി എന്നിവർ നേതൃത്വം നൽകി. സ്ഥലമാറ്റ ഉത്തരവ് റദ്ദാക്കുമെന്ന ഉറപ്പുലഭിച്ചതായി യൂണിയൻനേതാക്കൾ പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *