എൻ.ജി.ഒ. യുണിയൻ കൊയിലാണ്ടി മേഖലാ കൺവൻഷൻ

കൊയിലാണ്ടി: എൻ. ജി. ഒ. യൂണിയൻ കൊയിലാണ്ടി മേഖലാ കൺവൻഷൻ സംഘടിപ്പിച്ചു. സിവിൽ സ്റ്റേഷൻ പരിസരത്ത് സംഘടിപ്പിച്ച കൺവൻഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം രാജചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് സജിൽ അദ്ധ്യക്ഷതവഹിച്ചു.
ജില്ലാ വനിതാ കൺവീനർ നിഷ ഭാവിപ്രവർത്തന പരിപാടി വിശദീകരണവും, ജില്ലാ സെക്രട്ടറിയേറ്റ് അംഗം രാജൻ പടിക്കൽ ആശംസകൾ നേർന്നു. യൂണിയൻ ഏരിയാ സെക്രട്ടറി ജിതേഷ് ശ്രീധർ സ്വാഗതം പറഞ്ഞു.

