എൻ. കെ. ചന്ദ്രൻ അനുസ്മരണം

കൊയിലാണ്ടി: സി. പി. ഐ. (എം) പ്രവർത്തകരും ഫുട്‌ബോൾ താരവുമായിരുന്ന നടേലക്കണ്ടി ചന്ദ്രൻ, എൻ. കെ. പ്രേംജിത്ത്‌ലാൽ (ലാലു) എന്നിവരുടെ ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. കൊയിലാണ്ടി ചെത്ത് തൊഴിലാളി മന്ദിരത്തിൽ നടന്ന അനുസ്മരണ സമ്മേളനം മുൻ എം. എൽ. എ. പി. വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
സി.പി.ഐ. (എം) ലോക്കൽ സെക്രട്ടറി പി. കെ. ഭരതൻ അദ്ധ്യക്ഷതവഹിച്ചു. കെ. ദാസൻ എം. എൽ. എ. മുഖ്യപ്രഭാഷണം നടത്തി, എസ്. തേജചന്ദ്രൻ സംസാരിച്ചു.

