എഴുത്തിനെ ചിരിയുമായി ബന്ധിപ്പിച്ച കണ്ണിയായിരുന്നു അക്ബര്‍ കക്കട്ടില്‍ : സാഹിത്യകാരന്‍ എം. മുകുന്ദന്‍

കക്കട്ടില്‍: എഴുത്തിനെ ചിരിയുമായി ബന്ധിപ്പിച്ച കണ്ണിയായിരുന്നു അന്തരിച്ച കഥാകൃത്ത് അക്ബര്‍ കക്കട്ടിലെന്ന് സാഹിത്യകാരന്‍ എം. മുകുന്ദന്‍. വട്ടോളി നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന അക്ബര്‍ കക്കട്ടില്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനസ്സ് അസ്വസ്ഥമാകുമ്പോള്‍ അക്ബറിന്റെയും ബഷീറിന്റെയും കൃതികളെയാണ് സമീപിക്കാറ്. നിഷ്കളങ്കമായ നാട്ടുനര്‍മത്തില്‍ ചാലിച്ച അവ സന്തോഷിക്കാനുള്ള മരുന്നുകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അക്ബര്‍ കക്കട്ടില്‍ അനുസ്മരണസമിതി നടത്തിയ ജില്ലാതല ചെറുകഥാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അനുഗ്രഹ ഇ.ടി.ക്ക് മെമന്റോയും കാഷ് അവാര്‍ഡും എം. മുകുന്ദന്‍ സമ്മാനിച്ചു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്കെ.ടി. രാജന്‍ അധ്യക്ഷത വഹിച്ചു. വി.എം. ചന്ദ്രന്‍, കെ.പി. സുരേഷ്, സി.പി. സജിത, രാജഗോപാല്‍ കാരപ്പറ്റ, കെ.വി. ശശിധരന്‍, നാസര്‍ കക്കട്ടില്‍, ടി. പ്രജിത്ത്, ശ്രീജ പി.വി, കെ.പി. ഷാജി, വി.പി. മൂസ, ജയചന്ദ്രന്‍ സംസാരിച്ചു.

