KOYILANDY DIARY.COM

The Perfect News Portal

എല്‍ഡിഎഫ്‌ മന്ത്രിസഭയുടെ 1000 ദിവസം ആഘോഷിക്കും

എല്‍ഡിഎഫ്‌ മന്ത്രിസഭ 1000 ദിവസം പൂര്‍ത്തിയാക്കുന്നതിനോടനുബന്ധിച്ച്‌ വിവിധ ആഘോഷങ്ങള്‍ സംഘടിപ്പിക്കും. ഇതിനായി എ കെ ബാലന്‍ കണ്‍വീനറായി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. ഇ ചന്ദ്രശേഖരന്‍, കെ കൃഷ്ണന്‍കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി. എ കെ ശശീന്ദ്രന്‍ എന്നിവര്‍ അംഗങ്ങളാണ്. നിയമസഭയുടെ 14–ാം സമ്മേളനം 25 മുതല്‍ ചേരുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും.

ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ മീന്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും മത്സ്യകര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനും ലക്ഷ്യമിടുന്ന മത്സ്യബന്ധന നയത്തിന്റെ കരട് അംഗീകരിച്ചു. ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതോടൊപ്പം പരമാവധി വില ഉറപ്പാക്കുകയാണ‌് ലഷ്യം. തൊഴിലാളി ക്ഷേമവും ഉറപ്പാക്കുക, സുരക്ഷ ഏര്‍പ്പെടുത്തുക, സാമൂഹ്യ—സാമ്ബത്തിക നിലവാരം മെച്ചപ്പെടുത്തുക, ഇടനിലക്കാരുടെ ചൂഷണത്തില്‍നിന്ന‌് മത്സ്യത്തൊഴിലാളികളെ രക്ഷിക്കാന്‍ സഹകരണപ്രസ്ഥാനം ശക്തിപ്പെടുത്തുക തുടങ്ങിയവയും ലഷ്യമിടുന്നു. കടല്‍, -ഉള്‍നാടന്‍ മത്സ്യബന്ധന പ്രവര്‍ത്തനങ്ങളെ പരിപാലിക്കുക നിയന്ത്രിക്കുക, ഗുണമേന്‍മയുള്ള മത്സ്യം വൃത്തിയോടെ വിതരണം ചെയ്യുക എന്നിവയും നയത്തിലുണ്ട‌്.

കേരള ഹൈസ്പീഡ് റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. കേരളത്തിന്റെ വടക്കുതെക്കു ഭാഗങ്ങളെ ബന്ധിപ്പിച്ച്‌ അതിവേഗ റെയില്‍ ഇടനാഴി സ്ഥാപിക്കുന്നതിന‌് കോര്‍പറേഷന്‍ രൂപീകരിക്കാന്‍ 2009-ലാണ‌് തീരുമാനിച്ചത്. എന്നാല്‍, റെയില്‍വേയുമായി യോജിച്ച്‌ കേരള റെയില്‍ ഡെവലപ്മെന്റ‌് കോര്‍പറേഷന്‍ രൂപീകരിച്ച‌് നിലവിലുള്ള പാതകള്‍ക്ക് സമാന്തരമായി സെമി-ഹൈസ്പീഡ് റെയില്‍ പദ്ധതി നടപ്പാക്കാന്‍ മുന്‍ഗണന നല്‍കിയതിനാലാണ‌് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത‌്.

Advertisements

കണ്ണൂര്‍, കലിക്കറ്റ‌് സര്‍വകലാശാലയ‌്ക്ക‌് 150 കോടി
കണ്ണൂര്‍, കലിക്കറ്റ് സര്‍വകലാശാലകള്‍ക്ക‌് കിഫ്ബി മുഖേന 150 കോടിരൂപ വീതം സാമ്ബത്തിക സഹായം നല്‍കും. എംജി സര്‍വകലാശാലയ‌്ക്ക‌് 132.75 കോടിയും നല്‍കും.

ട്രാവന്‍കൂര്‍- കൊച്ചി മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രാര്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ ഒഴികെയുള്ള ജീവനക്കാരുടെ നിയമനം പിഎസ‌്‌സി മുഖേന നടത്താന്‍ നിയമം കൊണ്ടുവരാന്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച്‌ 2018-ലെ പിഎസ്‌സി ബില്ലിന്റെ കരട് അംഗീകരിച്ചു. പിഎസ്‌സി ഓഫീസ് സമുച്ചയം നിര്‍മിക്കാന്‍ കൊല്ലം ജില്ലയില്‍ മുണ്ടയ‌്ക്കല്‍ വില്ലേജില്‍ 16.2 ആര്‍ പുറമ്ബോക്ക‌് ഭൂമി പാട്ടത്തിനു നല്‍കും.  കബനി റിവര്‍വാലി: വായ്പ എഴുതിത്തള്ളും

വയനാട് ജില്ലയില്‍ 1998—99 മുതല്‍ നടപ്പാക്കിയ കബനി റിവര്‍വാലി പദ്ധതിയുടെ 3,496 ഗുണഭോക്താക്കള്‍ക്ക് അനുവദിച്ച 85.47 ലക്ഷംരൂപയുടെ വായ്പയും പിഴപ്പലിശയും അടക്കം 1.17 കോടിരൂപ എഴുതിത്തള്ളി. കഠിന വരള്‍ച്ചയും പ്രകൃതിക്ഷോഭവും മൂലമുണ്ടായ കൃഷിനാശവും ദുരിതവും കണക്കിലെടുത്താണിത‌്.

ഇരട്ട കൊലപാതക കേസില്‍ തൊണ്ടി സാധനങ്ങള്‍ കണ്ടെടുക്കുന്നതിന് ചാലിയാറില്‍ തെരച്ചില്‍ നടത്തുമ്ബോള്‍ മുങ്ങിമരിച്ച എം വി റിയാസിന്റെ വിധവയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും.

Share news

Leave a Reply

Your email address will not be published. Required fields are marked *