KOYILANDY DIARY.COM

The Perfect News Portal

എല്ലാ ആദിവാസി കുടുംബങ്ങള്‍ക്കും ഓണക്കിറ്റ് സൗജന്യമായി നല്‍കും: മന്ത്രി എ കെ ബാലന്‍

തിരുവനന്തപുരം> ഓണക്കാലത്ത് സംസ്ഥാനത്തെ എല്ലാ ആദിവാസി കുടുംബങ്ങള്‍ക്കും ഓണക്കിറ്റ് സൗജന്യമായി നല്‍കും. 1.55 ലക്ഷം കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി എ കെ ബാലന്‍ നിയമസഭയില്‍ പറഞ്ഞു.

60 വയസിന് മുകളില്‍ പ്രായമുള്ള ആദിവാസി സ്ത്രീക്കും പുരുഷനും ഓണക്കോടിയും സൗജന്യമായി നല്‍കും. 51496 പേര്‍ക്കാണ് ഓണക്കോടി ലഭിക്കുക. ഇവയുടെ വിതരണം ഓണത്തിന് മുമ്പ്‌ പൂര്‍ത്തിയാക്കും. സംസ്ഥാന തല ഉദ്ഘാടനം ഇടുക്കിയില്‍ നടക്കുമെന്നും എ കെ ബാലന്‍ പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *